ആലുങ്കൽ പാലം നിർമ്മാണം ;മെയിൻ സ്ലാബ് കോൺക്രീറ്റിംഗ് നാളെ ;സ്ഥലം സന്ദർശിച്ച് എ.സി. മൊയ്തീൻ എം.എൽ.എ

 

⭕ ആലുങ്കൽ പാലം നിർമ്മാണം ;മെയിൻ  സ്ലാബ് കോൺക്രീറ്റിംഗ് നാളെ ;സ്ഥലം സന്ദർശിച്ച് എ.സി. മൊയ്തീൻ എം.എൽ.എ⭕

❗വേലൂർ :❗

    വേലൂർ - എരുമപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആലുങ്കൽ പാലം നിർമ്മാണം നിർണ്ണായക ഘട്ടത്തിലേക്ക്. പാലത്തിന്റെ മെയിൻ സ്ലാബ് കോൺക്രീറ്റിംഗ് നാളെ (ചൊവ്വാഴ്ച) ആരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയും ഒരുക്കങ്ങളും നേരിട്ട് വിലയിരുത്താൻ എ.സി. മൊയ്തീൻ എം.എൽ.എ ഇന്ന് നിർമ്മാണ സ്ഥലം സന്ദർശിച്ചു. 


കനത്ത മഴയെത്തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വലിയ തടസ്സമായിരുന്നു. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ഉദ്യോഗസ്ഥരുടെയും കരാർ കമ്പനിയായ സെൽമെക് എൻജിനീയറിംഗ് കൺസ്ട്രക്ഷൻസിന്റെയും സന്ദർഭോചിതമായ ഇടപെടലിലൂടെയും കാര്യക്ഷമമായ നടപടികളിലൂടെയുമാണ് പ്രതിസന്ധി മറികടന്ന് ഇപ്പോൾ കോൺക്രീറ്റിംഗ് ഘട്ടത്തിലേക്ക് എത്തിക്കാനായത്. 4.48 കോടി രൂപയ്ക്കാണ് പുതിയ സബ്മേഴ്സിബിൾ പാലത്തിന്റെ നിർമ്മാണം നടക്കുന്നത്. 1989-ൽ നിർമ്മിച്ച പഴയ ഇടുങ്ങിയ പാലത്തിന് പകരമായി 36 മീറ്റർ നീളത്തിലും 7.5 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമിക്കുന്നത്. ഒരു വശത്ത് 1.5 മീറ്റർ വീതിയുള്ള നടപ്പാതയുമുണ്ടാകും. സ്ഥലം സന്ദർശിച്ച എം.എൽ.എ ക്ക് ഒപ്പം  നിർമ്മാണ ചുമതലയുള്ള എൻജിനീയർമാരും ജനപ്രതിനിധികളും ഉണ്ടായിരുന്നു.