കൊട്ടേക്കാട് :
യുഡിഎഫ് സർക്കാരിന്റെ അനാസ്ഥയും നിഷ്ക്രിയത്വവും മൂലം ഇന്ന് പൊതുജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന പവർകട്ടിനെതിരെ ആം ആദ്മി പാർട്ടി കോലഴി പഞ്ചായത്തിലെ പ്രവർത്തകർ കൊട്ടേക്കാട് പള്ളിയുടെ സമീപത്ത് ആളുകൾക്ക് ചൂട്ട് വിതരണം ചെയ്തും ചൂട്ട് കത്തിച്ചും പ്രതിഷേധിച്ചു.
പ്രതിഷേധ സമരം ജില്ലാ കൗൺസിൽ അംഗം ലോറൻസ് മങ്കര ഉദ്ഘാടനം ചെയുകയും വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി സേവിയർ ചിരിയങ്കണ്ടത്ത് സ്വാഗതം പറയുകയും വടക്കാഞ്ചേരി മണ്ഡലം പ്രസിഡണ്ട് റോയ് പുറനാട്ടുകര അധ്യക്ഷത വഹിക്കുകയും ചെയ്തു.
ബീ ബീൻ മൈക്കിൾ റോബിൻ പൊറ്റെക്കാട്ട്, റാഫേൽ തറയിൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
