സംസ്ഥാന സർക്കാരിനെതിരെയുള്ള എൽ ഡി എഫ് സമരം മുഖം രക്ഷിക്കാൻ. അഡ്വക്കേറ്റ് ജോയ് എബ്രഹാം......
തൃശൂർ.,
യുഡിഎഫ് സർക്കാരിന് എതിരായിട്ടുള്ള എൽഡിഎഫ് സമരം മാർക്സിസ്റ്റ് പാർട്ടിയിലെയും, എൽഡിഎഫിലെയും ആഭ്യന്തര കലഹം മറച്ചുവെക്കാൻ ആണെന്ന് കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വക്കേറ്റ് ജോയ് എബ്രഹാം എക്സ എം പി അഭിപ്രായപ്പെട്ടു.
ഭരണത്തിലേറി ഒരു മാസം കഴിയുമ്പോഴേക്കും സമരപരമ്പര സൃഷ്ടിച്ചുകൊണ്ട് കേരളത്തിൽ അരാജകത്വം സൃഷ്ടിക്കാനാണ് എൽഡിഎഫ് ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ ഉപ നേതാവ് പദവിയെ സംബന്ധിച്ചു സി.പി.ഐ, സി.പി.എമ്മും മായുള്ള തർക്കം മൂലം എൽഡിഎഫ ഏറെ ദുർബലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.......
കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്ത പ്രസംഗിക്കായിരുന്നു അദ്ദേഹം.. യോഗത്തിൽ കേരള കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സി വി കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. നിയോജകമണ്ഡലം,മണ്ഡലം യോഗങ്ങൾക്ക് ശേഷം ജില്ലാ ക്യാമ്പ് സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എം.പി പോളി, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് കെ. വി.കണ്ണൻ, കേരള കോൺഗ്രസ് സംസ്ഥാന ഉന്നത ധികാരസമിതി അംഗം ജോൺസൺ കാഞ്ഞിരത്തിങ്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അജി ഫ്രാൻസിസ്, ജില്ലാ ജനറൽ സെക്രട്ടറി ഇട്ടിച്ചൻ തരകൻ, തോമസ് ആന്റണി, സി.ജെ. വിൻസന്റ്,ജോൺ കള്ളിയത്ത്, പി.ജെ. സേവിയർ, പ്രസാദ് പുലിക്കോടൻ, ബഫീക്ക് ബക്കർ, രേഖ സുരേന്ദ്രൻ, എൻ. ജെ. ലിയോ, ആൻസൺ കെ ഡേവിസ്,സി. ടി. ബാബു, കൈപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിന്റ്റി ഷിജു, എൻ.ജെ.ലിയോ, എ.സി. ജോർജ്, ജോബി ആലപ്പാട്ട്, ഫെനി എബിൻ ഇരിങ്ങാലക്കുട, എം എൻ ഗോപി, അഡ്വക്കേറ്റ് ഇ. എം.സാജൻ, വി. ജെ. ജോയ്സി ടീച്ചർ, തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു. ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് ജോസഫ് കാരക്കട, ജോണി ചിറ്റിലപ്പള്ളി, സി. എൽ.ലോറൻസ് എം ഐ ഇസ്മയിൽ, കെ.എം.പത്രോസ് ജോൺ വട്ടക്കുഴി, സി.പി.ജോസഫ്, അഡ്വക്കേറ്റ് വിപിൻ പോൾ, കെ ജെ മേജോ മാസ്റ്റർ, സുനിൽ കണ്ടിരുത്തി, സി.എ. സണ്ണി, തോമസ് ആളൂർ, ജോസഫ് വടക്കൻ, സന്ദീപ് ഗോപി, ലിന്റോ സെബി , സജി കൊണ്ടാരത്ത്, ജോബ് അടമ്പുകളും, സി കെ തോബിയാസ്, കെ.ജെ.ജ്യോതി ടീച്ചർ, ശശി പഞ്ചവടി, ഹസീന പെരിഞ്ഞനം, എബിൻ വെള്ളാനിക്കാരൻ അഡ്വക്കേറ്റ് എ. ഐ. പ്രകാശൻ, ബിജു പാപ്പച്ചൻ, ലാസ് കെ ജെയിംസ്, നസീർ കേച്ചേരി, ഓ ജെ സെബാസ്റ്റ്യൻ, ജോസഫ് ഇഞ്ചക്കുണ്ട്, എബിൻ വെള്ളാനിക്കാരൻ, ബിജു പാപ്പച്ചൻ, സി. സി. ദേവസി തുടങ്ങിയവർ സംസാരിച്ചു.

