എ.എഫ്. ജോണിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

 എ.എഫ്. ജോണിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

❗കേച്ചേരി: ❗


ആക്ട്സ് ജില്ലാ സെക്രട്ടറിയും മുൻ സബ് ഇൻസ്പെക്ടറുമായ  എ.എഫ്. ജോണിയുടെ നിര്യാണത്തിൽ ആക്ട്സ് കേച്ചേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.

കേച്ചേരി സെന്ററിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് അധ്യക്ഷത വഹിച്ചു. ആക്ട്സ് കേച്ചേരി ബ്രാഞ്ച് പ്രസിഡണ്ട് വി.എ. കൊച്ചുലാസർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും  കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാർ, സി.പി.എം. ഏരിയ കമ്മിറ്റി അംഗം പി.ബി. അനൂപ്, ചൊവ്വന്നൂർ പഞ്ചായത്ത് അംഗം ആന്റോ പോൾ, സി.പി.എം. കേച്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.സി.സെബാസ്റ്റ്യൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ആർ.എം.ബഷീർ, ബി.ജെ.പി മേഖല പ്രസിഡണ്ട് സജീഷ്, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് അംഗം കെ.എൽ. പോൾസൺ,  രവി കേച്ചേരി, ആക്ട്സ് ബ്രാഞ്ച് സെക്രട്ടറി എം.എം.മുഹ്സിൻ, ആക്ട്സ് മുതുവറ ബ്രാഞ്ച് സെക്രട്ടറി റാഫി, ആക്ട്സ് കേച്ചേരി ബ്രാഞ്ച് ട്രഷറർ എം.കെ.മുഹമ്മദ് ബഷീർ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി. അബൂബക്കർ, പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹികളായ കൊച്ചു മാത്യു, സി.പി. ഹരിനാരായണൻ,  സി.ഐ. മോഹൻദാസ് 

 മറ്റ് ജനപ്രതിനിധികൾ തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും നാട്ടുകാരും പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തി.