പൂറ്റേക്കരയിൽ തെരുവ് നായ കുറുകെ ചാടി നിയന്ത്രണംവിട്ട പിക്കപ്പ് വാൻ സമീപത്തെ വീട്ടിലേക്ക് ഇടിച്ച് കയറി

 കൈപ്പറമ്പ് :

   പുറ്റേക്കര സെൻ്ററിനു സമീപം തെരുവ് നായ കുറുകെ ചാടി നിയന്ത്രണംവിട്ട പിക്കപ്പ് വാൻ സമീപത്തെ വീട്ടിലേക്ക് ഇടിച്ച് കയറി അപകടം.

 ബുധനാഴ്ച ആയിരുന്നു അപകടം. തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ പുറ്റേക്കര സ്വദേശി ജോസിന്റെ ഉടമയിലുള്ള വീട്ടിലേക്കാണ് ഇടിച്ച് കയറിയത്.

 ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. തമിഴ്നാട് ഈറോഡിലേക്ക് മീനുമായി പോയിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.