കൈപ്പറമ്പ് :
ചിറ്റാട്ടുകര തറവാട് സംഗമം മുണ്ടൂരിലുള്ള കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. പ്രസിഡണ്ട് സി ഡി ഔസേപ്പ് അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി എംഎൽഎ സേവിയർചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു.
കോട്ടപ്പടി പള്ളി വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കൽ ലോഗോ അനാച്ഛാദനം ചെയ്തു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ, ജോയ് ജോൺ , സി.ഡി. ജോസ്, സി.കെ. പൈലി എന്നിവർ സംസാരിച്ചു.
വരടിയം മേഖലയിൽ നിന്നും എത്തിയ മുതിർന്ന അംഗങ്ങളായ ചാക്കോ തോമസ്, മേരി, എന്നിവരെ പൊന്നാട അണിയിച്ച് ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലയിൽ നിന്നുവന്ന പ്രതിനിധികളുടെ കലാപരിപാടികളും, സമ്മാനവിതരണവും ഉണ്ടായിരുന്നു. ചടങ്ങിന് നേതൃത്വം നൽകിയ ജോയ് ജോണിനെ യോഗം പ്രത്യേകം മെമന്റോ നൽകി ആദരിച്ചു. എൽസി വിൻ സെന്റ നന്ദി പറഞ്ഞു.

