സ്കൂർട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരണപ്പെട്ടു.
കൈപ്പറമ്പ് :
കൊള്ളന്നൂർ കൂട്ടാലക്കൽ രാമൻ മകൻ മണി (70) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത് .
സംസ്ക്കാരം നടത്തി. ആഗസ്ത് 10 ന് വൈകുന്നേരം പുറ്റേക്കര സെന്ററിൽ വെച്ച് റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവേ തൃശൂർ ഭാഗത്തു നിന്ന് വന്ന സ്കൂട്ടർ ഇടിച്ചു ഗുരുതരമായി പരിക്ക് പറ്റിയതിനെ തുടർന്ന് മുളകുന്നത്ത് കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഭാര്യ : വത്സല, മക്കൾ :സനീഷ് സരിത, മരുമക്കൾ : സുരഭി, സുരേഷ്
