കുന്നംകുളം: തെക്കേപ്പുറം വാഴപ്പുള്ളി കുടുംബക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങൾ കുത്തി തുറന്ന് താലിയടക്കം പണം മോഷ്ടിച്ചു. ക്ഷേത്രത്തിനുള്ളിലെ ഭഗവതിയുടെ ഒരു ഗ്രാം തൂക്കമുള്ളതാലി നഷ്‌ടപ്പെട്ടിട്ടുണ്ട്.
സ്‌റ്റോർ റൂമും കുത്തി തുറന്നിട്ടുമുണ്ട്. സ്റ്റോർ റൂമിലെ അലമാര കുത്തി പൊളിച്ച് സാധനങ്ങൾ പുറത്തേക്ക് വാരി വലിച്ചെറിഞ്ഞിട്ടുണ്ട്. നിരവധി കുടുംബങ്ങളുള്ള തറവാട്ടമ്പലമാണിത്. മാസ പൂജ നടക്കാറുള്ള ക്ഷേത്രമാണിത്.പ്രധാന റോഡിൽ നിന്നും ഈ വഴിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനു എതിർവശത്ത് താമസിക്കുന്ന വീട്ടുകാർ കഴിഞ്ഞ രാത്രി വീട്ടിലുണ്ടായിരുന്നില്ല. നാല് ഭണ്ഡാരത്തിലെ മുഴുവൻ പണവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ ക്ഷേത്രത്തിൽ വിളക്കു വെക്കാൻ വീട്ടുകാർ വന്നപ്പോഴാണ് ഭണ്ഡാരങ്ങളും സ്റ്റോർ റൂമും കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. വിരലടയാള സംഘവും പോലീസ് നായയും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്താണ് മക്കാലിക്കാവ് ക്ഷേത്ര മുള്ളത്.ഇവിടെ സിസിടിവി യുള്ളതുകൊണ്ട് മോഷ്ടാവ് കയറിയിട്ടില്ല.
