പുതുരുത്തി ജിയുപിഎസ് സ്‌കൂളിൽ പുതിയതായി നിർമ്മിച്ച അഡീഷണൽ ക്ലാസ് റൂമിൻ്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവ്വഹിച്ചു.
വിദ്യാകിരണം പദ്ധതിയിൽ 1.27 കോടി രൂപ അനുവദിച്ച് നിർമ്മിച്ച ആറ് ക്ലാസ് മുറികളുള്ള കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് സ്റ്റാർസ് പദ്ധതിയിൽ 10 ലക്ഷം രൂപ അനുവദിച്ച് പുതിയ ക്ലാസ് റൂം നിർമ്മിച്ചത്.
വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ അധ്യക്ഷ വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ പി. എൻ. സുരേന്ദ്രൻ മുഖ്യാതിഥിയായി.
സ്‌കൂൾ പ്രധാന അധ്യാപിക പി എം സാജിത സ്വാഗതം പറഞ്ഞു. സമഗ്ര ശിക്ഷ കേരളം DPC സാലിഹ് പുളിയഞ്ഞാലിൽ പദ്ധതി വിശദീകരിച്ചു. വടക്കാഞ്ചേരി നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല മോഹൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.മദനൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ധന്യ നിതിൻ,
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്‌ന ശശി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സനീഷ്. പി. ജി., ഡിവിഷൻ കൗൺസിലർ ഡോൺ ബോസ്കോ, കൗൺസിലർ ലില്ലി ഫ്രാൻസിസ്, AEO മുബാറക് T.M, DPO SSK അൻഫാസ് V.S., പിടിഎ പ്രസിഡൻ്റ് ദിനേശ് സി ഡി, രമ്യ, സിമി, ഷീബ സി ജെ, ജയപ്രഭ സി സി, സുബ്രഹ്മണ്യ അയ്യർ തുടങ്ങിയവർ സംസാരിച്ചു.


