പന്നിത്തടം :
പന്നിത്തടത്ത് രണ്ട് കാറുകൾ കൂട്ടിയിടിച്ചു.
അപകടത്തിൽ യാത്രകാർക്ക് നിസ്സാര പരിക്ക് ഉണ്ട് . ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. പാലക്കാട് നിന്ന് ഗുരുവായൂരിലേയ്ക്ക് പോകുകയായിരുന്ന ഷിഫ്റ്റ് കാറും എതിർ ദിശയിൽ കോഴിക്കോട് നിന്നും എറണാംകുളത്തേയ്ക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ വരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഗുരുതരമായ പരുക്കുകളില്ല. ഇടിയുടെ അഘാതത്തിൽ നിയന്ത്രണം വിട്ട ഷിഫ്റ്റ് കാർ സമീപത്തെ കടയിലേയ്ക്ക് ഇടിച്ചു കയറി . അപകടത്തിൽ ഇരു വാഹനങ്ങളുടേയും മുൻവശവും കടക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു
