ചിറ്റിലപ്പിള്ളി പള്ളിക്ക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.
ചിറ്റിലപ്പിള്ളി : ചിറ്റിലപ്പിള്ളി പള്ളിക്ക് സമീപം ഇന്ന് (25/8/26) ഉച്ചക്ക് 2:30 ഓടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്ക് പറ്റിയ പാടൂർ സ്വദേശികളായ ഏറത്ത് വീട്ടിൽ മുരളി മകൾ മീനാക്ഷി (25) ഏറത്ത് വീട്ടിൽ ശശി മകൻ അക്ഷയ് (27) ബ്രഹ്മകുളം സ്വദേശി സ്നേഹ സിന്ദൂരം വീട്ടിൽ ധർമ്മരാജ് (58) എന്നിവരെ പറപ്പൂർ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിച്ചു.അപകടത്തിൽ ഇരുകാറുകൾക്കും കേടുപാടുകൾ സംഭവിച്ചു.

