ഇത്തവണ കുണ്ടന്നൂർ സ്വദേശി ചീരാത്ത് രാഗേഷ് എന്ന വയറൻ പുലിയുടെ ചുവടുകളില്ലാത്ത പുലികളി.

 


     കേരളത്തിൻ്റെ സാംസ്ക്കാരിക തലസ്ഥാനം പുലികളി ആരവത്തിലേക്ക് വഴിമാറാനൊരുങ്ങുമ്പോൾ പുലിമടകൾ സജീവം. ഇത്തവണ കുണ്ടന്നൂർ സ്വദേശി ചീരാത്ത് രാഗേഷ് (30) എന്ന വയറൻ പുലിയുടെ ചുവടുകളില്ലാത്ത പുലികളി.


മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിൽ

ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ഏഴ് ദിനം മരണത്തോട് മല്ലടിച്ച് ഏപ്രിൽ 27 നാണ് രാഗേഷ് ഓർമ്മയായത്. വിയ്യൂർ ദേശത്തിൻ്റെ പ്രധാന പുലകളിൽ ഒന്നായിരുന്നു രാഗേഷ് .തീർത്തും നിർദ്ധന കുടുംബത്തിൻ്റെ അത്താണിയായിരുന്നു. പരാലിസിസ് ബാധിതനായി കിടപ്പിലാണ് പിതാവ്. കുടുംബം സംരക്ഷിക്കാൻ രാഗേഷിന് കൂട്ട് തൻ്റെ തുച്ഛമായ വരുമാനമായിരുന്നു. ഉത്സവ സീസണിൽ വെടിക്കെട്ട് സാമഗ്രി നിർമ്മാണത്തിനിറങ്ങുന്ന രാഗേഷ് ഈ തൊഴിലിടത്തിലും വേറിട്ട വ്യക്തിത്വമായിരുന്നു. രാഗേഷില്ലാത്ത ആദ്യ പുലി കളിയാണ് നാലോണനാളായ ആഗസ്റ്റ് 29 ന് നടക്കാനിരിക്കുന്നത് .കുടുംബത്തിൻ്റെയും, നാടിൻ്റേയും ദുഃഖം സീമകളില്ലാത്തതാണ് . അതിനിടെ 

 വെടിക്കെട്ട് സാമഗ്രി നിർമ്മാണ പുരയിലുണ്ടായ ഉഗ്ര സ്ഫോടനം നടന്നിട്ട് നാല് മാസം.സ്ഫോടന ആഘാതത്തിൽ വീടുകൾക്കും , കെട്ടിടങ്ങൾക്കും നാശനഷ്‌ടം സംഭവിച്ചവരെ അവഗണിക്കുന്നു

സർക്കാർ. കഴിഞ്ഞ ഏപ്രിൽ 21 ന് ഉച്ചതിരിഞ്ഞ് 3.30 ന് നടന്ന സ്‌ഫോടനത്തിൽ 17 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 

മേഖലയിലെ 322 വീടുകൾക്ക് നാശനഷ്‌ടം സംഭവിച്ചു.

അഞ്ച്കോടിരൂപയുടേതാണ് ഏകദേശ നഷ്‌ടമെന്ന്

റവന്യൂവകുപ്പും, നഗരസഭ മരാമത്ത് വിഭാഗവും കണ്ടെത്തി.

ചെറിയ നാശനഷ്‌ടങ്ങൾ സംഭവിച്ച വീടുടമകൾ ധനസഹായം ആവശ്യമില്ലെന്ന് റവന്യു വകുപ്പിനെ അറിയിച്ചിട്ടുണ്ട്.രണ്ട് സ്‌കൂളുകൾ , അങ്കണവാടി, ഫ്ലാറ്റ്, വായനശാല,വ്യാപാര സ്ഥാപങ്ങൾഎന്നിവക്കും നാശം സംഭവിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷവും, പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവുംവിതരണം പൂർത്തിയായിട്ടുണ്ട്.