വെള്ളാറ്റഞ്ഞൂരിൽ കൃഷിയിടത്തിൽ മുള്ളൻപന്നിയെ ചത്ത നിലയിൽ കണ്ടെത്തി
വെള്ളാറ്റഞ്ഞൂർ: ചീരമ്പൻ ലിന്റൊയുടെ കൃഷിയിടത്തിൽ മുള്ളൻപന്നിയെ ചത്ത നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽ മുള്ളൻപന്നിയുടെ ജഡം ശ്രദ്ധയിൽ പെട്ടത്. ഉടൻതന്നെ വിവരം വനംവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പഴവൂർ ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസറും ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. തുടർന്ന് മുള്ളൻപന്നിയുടെ ജഡം നടപടിക്രമങ്ങൾക്കായി വനംവകുപ്പ് സംഘം കൊണ്ടുപോയി.
