തൊയ്യക്കാവിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പോലീസ് കസ്റ്റഡിയിൽ
വെങ്കിടങ്ങ്: തോയ്ക്കാവിൽ ദാരുണ സംഭവം. അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി. വലിയത്ത് വീട്ടിൽ കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മകൻ പ്രജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. പുഴയിൽ പോയി ചുണ്ടയിട്ട് തിരികെ വീട്ടിലെത്തിയ സമയത്താണ് 72 കാരനായ കുമാരന് കഴുത്തിന് പിന്നിൽ വെട്ടേറ്റത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരമറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
പ്രതിയായ പ്രജീഷിന് ലഹരിക്ക് അടിമയായ പശ്ചാത്തലവും ചില മാനസിക പ്രശ്നങ്ങളും ഉള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിന് ശേഷം ലഭ്യമാകുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.
🔻🔻🔻🔻🔻🔻🔻🔻
