കൊള്ളന്നൂർ ശ്രീ കാർത്ത്യായനി ദേവീ മഹാക്ഷേത്രത്തിൽ ആരംഭിക്കുന്ന `ചണ്ഡികഹോമ'ത്തിന്റെ ആദ്യഫണ്ട്‌ സമർപ്പണം, സിനിമാ നടൻ ടി ജി രവി ഹരീഷ് തെക്കുട്ടിൽ നിന്നും ആദ്യ ഫണ്ട് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

   കൊള്ളന്നൂർ ശ്രീ കാർത്ത്യായനി ദേവീ മഹാക്ഷേത്രത്തിൽ ഒക്ടോബർ 10 ന് ആരംഭിക്കുന്ന `ചണ്ഡികഹോമ'ത്തിന്റെ ആദ്യഫണ്ട്‌ സമർപ്പണം,

സിനിമാ നടൻ   ടി ജി  രവി  ഹരീഷ് തെക്കുട്ടിൽ നിന്നും ആദ്യ ഫണ്ട് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. 


ക്ഷേത്രം പ്രസിഡണ്ട്  ഗോപിദാസ് കണ്ടങ്ങത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഓണാഘോഷത്തോടനുബന്ധിച്ച്

അത്തം മുതൽ തിരുവോണം വരെ നടന്ന പൂക്കള മത്സരത്തിലെ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സംഗീതസംവിധായകൻ  മണികണ്ഠൻ അയ്യപ്പ മുഖ്യ അതിഥിയായിരുന്നു കൺവീനർ  അനിൽ തെക്കുട്ട്,സെക്രട്ടറി സുജീഷ് കോലോത്ത്,വൈസ് പ്രസിഡന്റ്മാരായ മോഹനൻ കുണ്ടുകുളങ്ങര, പ്രകാശൻ കണ്ടിരുത്തി, എന്നിവർ സംസാരിച്ചു,  

പൂക്കളമത്സരത്തിന്ന്‌ ഒന്നാം സ്ഥാനം, നേടിയ സെൻട്രൽ  കമ്മിറ്റിക്കും രണ്ടാം സ്ഥാനം നേടിയ മഹാകാളീശ്വരി സമുദായത്തിനും ട്രോഫികൾ നൽകി.

മറ്റു പങ്കെടുത്ത സമുദായങ്ങൾക്കും ക്ലബുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.

ജോയിന്റ് സെക്രട്ടറി ബാബു നന്ദി പറഞ്ഞു...