പുഴക്കൽ:
കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിൽ അശ്വതി ജിതിന്റെ ശിക്ഷണത്തിൽ പഞ്ചാരിമേളം അഭ്യസിച്ച 85 കലാകാരന്മാർ അരങ്ങേറ്റം കുറിച്ചു.
പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്മശ്രീ പെരുവനം കുട്ടന്മാര് ഭദ്രദീപം തെളിയിച്ചു. വടക്കാഞ്ചേരി നിയോജകമണ്ഡലം എംഎൽഎ സേവിയർ ചിറ്റിലപ്പിള്ളി മുഖ്യ അതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീഷ്മ അഭിലാഷ്, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ദേവസ്സി, തൃശ്ശൂർ ജില്ലാ കോഡിനേറ്റർ ഇ. എസ്. സുബീഷ് , ഇലത്താള ആചാര്യൻ ഏഷ്യാഡ് ശശി മാരാർ, മേള ആചാര്യന്മാരായ ശങ്കര രാധാകൃഷ്ണൻ, കല്ലാറ്റ് ഗോപികുറുപ്പ്, ജിതിൻ കല്ലാറ്റ്, വെള്ളാർക്കാട് ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിദ്ധരായി.
