വിശുദ്ധ റോസയുടെ തിരുന്നാൾ ആലോഷിച്ചു

 വിശുദ്ധ റോസയുടെ തിരുന്നാൾ ആലോഷിച്ചു

  ❗പറപ്പൂർ ❗

   പറപ്പൂർ സെൻ്റ് ജോൺ നെപുസ്യാൻ ഫൊറോനെ ദേവാലയത്തിൽ ഉപമദ്ധ്യസ്ഥയായ വിശുദ്ധ റോസ പുണ്യവതിയുടെ തിരുന്നാൾ  ഭക്തിനിർഭരമായി ആലോഷിച്ചു . തിരുന്നാൾ തിരുകർമ്മങ്ങൾക്ക് ഫാ. ക്ലിൻസൺ കാട്ടിപറമ്പിൽ നേതൃത്വം നൽകി.  റോസ നാമധാരികളുടെ സമർപ്പണം, പുണ്യവതിയുടെ രൂപം സംവഹിച്ചുകൊണ്ടുള്ള പ്രദിക്ഷണവും നേർച്ച ഊട്ടും ഉണ്ടായിരുന്നു.


തുടർന്ന് തിരുന്നാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി റവ ഫാദർ. പോൾ തേയ്ക്കനത്ത്, അസിസ്റ്റൻ്റ് വികാരി. അജിൽ മാങ്ങൻ , കൈക്കാരൻമാരായ സി.ഡി ജോസൺ, എ .ടി. അഗസ്റ്റി, സി.പി. തോമാസ് ,കെ.എൽ . സേവ്യർ , കൺവീനർ കിറ്റോ. പി.റ്റി എന്നിവർ നേതൃത്വം നൽകി.

❗❗❗❗❗❗❗❗❗❗