ചൂണ്ടൽ ഡീപോൾ ഹയർ സെക്കൻഡറി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു
ചൂണ്ടൽ ഡീപോൾ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരതത്തിൻ്റെ 80-)0 സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന ആഘോഷ പരിപാടിയിൽ സ്ക്കൂൾ പ്രിൻസിപ്പാൾ റവ.ഫാ.ഹെബിക് എടപ്പിള്ളി വി.സി ദേശീയപതാക ഉയർത്തി.
ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കു ചേർന്ന് രക്തസാക്ഷിത്വം വൈകരിച്ച ദേശീയ നേതാക്കളെ സ്മരിക്കണമെന്നും അവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.
സ്കൗട്ട് ഗൈഡ് ജൂനിയർ റെഡ് ക്രോസ് എന്നിവയുടെ പരേഡിന് പ്രിൻസിപ്പാൾ സല്യൂട്ട് സ്വീകരിച്ചു ദേശഭക്തി ആലാപനമുണ്ടായിരുന്നു' പരിപാടികൾക്ക് നിജി സുന്ദർ ,കെ ജെ പീറ്റർ, ജോജു പി വി, പ്രേമി ജോൺസൻ, റിനി ഫ്രാൻസീസ് ഡെയ്സി ജോസ് ,ശ്രീജ പുതുമനയക്കൽ ,ബിനു ബിനോ തുടങ്ങിയവർ നേതൃത്വം നല്കി. മധുരവിതരണത്തോടെ പരിപാടികൾ അവസാനിച്ചു .


