കത്തോലിക്കാ കോൺഗ്രസ് കുടുംബസംഗമവും വാർഷികാഘോഷവും

 കത്തോലിക്കാ കോൺഗ്രസ് കുടുംബസംഗമവും വാർഷികാഘോഷവും

​മുണ്ടൂർ: മുണ്ടൂർ പരിശുദ്ധ കർമ്മല മാതാ ദേവാലയത്തിൽ കത്തോലിക്കാ കോൺഗ്രസ് വാർഷികാഘോഷവും ഭക്തി നിർഭരമായി ആഘോഷിച്ചു .

​പൊതുസമ്മേളനം അതിരൂപത അസിസ്റ്റന്റ് പ്രോക്യൂറേറ്റർ റവ. ഫാ. അജിത്ത് കൊള്ളന്നൂർ ഉദ്ഘാടനം ചെയ്തു.

 ഇടവക വികാരി ഫാ.ബാബു അപ്പാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് സി. എ. പോൾ, ജനറൽ കൺവീനർ ജോബി ഫാൻസിസ്, ജോ. സെക്രട്ടറി മിനി ഡേവിസും, ട്രഷറർ എഡിസൺ കെ. തോമസ്,അസിസ്റ്റന്റ് വികാരി ഫാ. ഡെറിൻ അരിമ്പൂർ, ഇടവക ട്രസ്റ്റി ഔസേപ്പ് പാലയൂർ, എന്നിവർ സംസാരിച്ചു. കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കത്തോലിക്കാ കോൺഗ്രസ് അംഗങ്ങൾ സ്വരൂപിച്ച ഡയാലിസിസ് സഹായനിധിയുടെ സമർപ്പണം ചടങ്ങിൽ വെച്ച് നിർവഹിച്ചു .ദാമ്പത്യജീവിതത്തിൽ 50, 25 വർഷങ്ങൾ (സുവർണ്ണ-രജത ജൂബിലി) പിന്നിട്ട ദമ്പതികളെയും, ഉന്നത പ്രൊഫഷണൽ ബിരുദങ്ങൾ നേടിയ പ്രതിഭകളെയും, ഉന്നത വിജയികളെയും, ജനപ്രതിനിധികളെയും, ഫൊറോന-രൂപതാ തലങ്ങളിലെ ഭാരവാഹികളെയും, ഇടവകയിലെ വിവിധ സ്ഥാനങ്ങൾ വഹിക്കുന്ന പ്രമുഖരെയും ചടങ്ങിൽ ആദരിച്ചു. ഇടവകാംഗങ്ങൾക്കായി സംഘടിപ്പിച്ച സൗഹൃദ മത്സരങ്ങളും, തുടർന്ന് വേദിയിൽ അരങ്ങേറിയ വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി അലക്സ്,കമ്മിറ്റി കൺവീനർ മെറ്റിൽഡ ഫ്രാൻ‌സിസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ വിവിധ സബ് കമ്മിറ്റികൾ തുടങ്ങിയവർ നേതൃത്വം നൽകി.

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻