തെരുവുനായ നിയന്ത്രണ പരിപാടി ചർച്ച ചെയ്തു.
കൈപ്പറമ്പ് : കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം നിയന്ത്രണ വിധേയ ആക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. യോഗത്തിൽ മുണ്ടൂർ ഗവൺമെൻറ് വെറ്റിനറി സർജൻ ഡോ.ഹരീഷ് തെരുവുനായ നിയന്ത്രണം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് വിശദീകരിച്ചു.
പഞ്ചായത്ത് പരിധിയിലെ തെരുവുനായ ഫീഡിങ് പോയിൻറ് കണ്ടെത്തി പ്രഖ്യാപിക്കുന്നതിനും ആ സ്ഥലങ്ങളിൽ അല്ലാതെ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിയമലംഘനമായി പ്രഖ്യാപിച്ച് ലംഘിക്കുന്നവർക്ക് പിഴ ചുമത്തുന്നതിനും നിശ്ചയിച്ചു. തെരുവുനായ നിയന്ത്രണത്തിന്റെ ഭാഗമായി അതത് സ്ഥാപനങ്ങളിൽ നിശ്ചയിച്ചിട്ടുള്ള നോഡൽ ഓഫീസർമാർ തെരുവുനായ ശല്യം ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകുന്നതിനും, ഫീഡിങ് പോയിൻറുകളിൽ അല്ലാതെ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് ഹെൽത്ത് സ്ക്വാഡ് മുഖേന പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു

