കൈപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഫിഫ ലോകകപ്പിന് മുന്നോടിയായി ONE STEP SHOOT OUT ഫ്ലഡ് ലൈറ്റ് മത്സരം മുണ്ടൂരിൽ സംഘടിപ്പിച്ചു

 കൈപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഫിഫ ലോകകപ്പിന് മുന്നോടിയായി ONE STEP SHOOT OUT ഫ്ലഡ് ലൈറ്റ് മത്സരം മുണ്ടൂരിൽ സംഘടിപ്പിച്ചു.

   മത്സരംകൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ ജി സതീശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് സമ്മാനദാനം ഡി സി സി സെക്രട്ടറി ജിമ്മി ചൂണ്ടൽ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ ടി ജോസ്,എൻ കെ രാജു,പഞ്ചായത്ത് മെമ്പർമാരായ മേരി പോൺസൺ,ജെസ്റ്റോ പോൾ,മേരി ആന്റണി,പിൻസി പ്രിൻസ്,സുമിത വിനു, സോമ്പി മുണ്ടൂർ, കെ ബി ദീപക്,ജോൺസൻ ജോർജ്ജ് ധന്യ ഗിരീഷ് എന്നിവർ സംസാരിച്ചു.