അപകടങ്ങൾ ഒഴിയാതെ മുണ്ടൂർ ദീപ്തി നഗർ.
❗ മുണ്ടൂർ ❗
തിങ്കളാഴ്ച രാവിലെ വരടിയം ഭാഗത്തുനിന്നും മുണ്ടൂർ ഭാഗത്തേക്ക് വന്നിരുന്ന കാറും, മുണ്ടൂർ പമ്പ് പരിസരത്തു നിന്നും വന്നിരുന്ന വെള്ളിമൂങ്ങ ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ടു.
അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു .അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി നിരവധി അപകടം ഈ മേഖലയിൽ ഉണ്ടായിട്ടുണ്ടെന്നും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് വേണ്ട നടപടിക്രമങ്ങളൊന്നും തന്നെ പി ഡബ്ലിയു ഡി ഡിപ്പാർട്ട്മെന്റ് സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികളും മുൻ വാർഡ് മെമ്പർ സി ഒ ഔസേപ്പും ആരോഭിച്ചു . കൂടാതെ ഈ ജംഗ്ഷനിൽ പാതയോട് ചേർന്ന് റോഡിന്റെ ഒരു ഭാഗം താഴ്ന്ന് കാനയോട് ചേർന്നാണ് കിടക്കുന്നത്.
ഇത് മറ്റൊരു അപകടത്തിന് കാരണമാകുമെന്നും, നിരവധി തവണ പിഡബ്ല്യുഡി അധികാരികൾക്ക് ഈ കാനയോട് ചേർന്ന് അപകടാവസ്ഥ കാണിച്ച് പരാതി നൽകിയിട്ടും അനങ്ങാപ്പാറ നയമാണ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പ്രദേശവാസികൾ പറഞ്ഞു.ഇത് മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും വരടിയം ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങൾ അപകടത്തിൽ കുടുങ്ങാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.


