മാതൃക കുടുംബക്കൂട്ടായ്മ അവാർഡുകളിൽ നാലെണ്ണം തലക്കോട്ടുകര സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഇടവക കരസ്ഥമാക്കി.

 മാതൃക കുടുംബക്കൂട്ടായ്മ അവാർഡുകളിൽ നാലെണ്ണം തലക്കോട്ടുകര സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഇടവക കരസ്ഥമാക്കി.

തൃശ്ശൂർ അതിരൂപത കുടുംബക്കൂട്ടായ്മയുടെ നേതൃത്വത്തിൽ മാതൃകാ കുടുംബ കൂട്ടായ്മകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചത്തിൽ നാല് കുടുംബ കൂട്ടായ്മകൾ തലക്കോട്ടുകര സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഇടവകയിൽ നിന്നാണ്.



2025 26 വർഷങ്ങളിൽ അതിരൂപതയിലെ ഇടവകകളിൽ മികച്ച പ്രകടനം കാഴ്ചവച്ച കുടുംബ കൂട്ടായ്മ യൂണിറ്റുകൾക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. തൃശ്ശൂർ അതിരൂപതയിൽ 21 കുടുംബ കൂട്ടായ്മകൾക്ക് മാതൃകാ അവാർഡ് ലഭിക്കുകയുണ്ടായി. സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് യൂണിറ്റ്, ഇൻഫന്റ് ജീസസ് യൂണിറ്റ്, വിൻസെന്റ് ഡി പോൾ യൂണിറ്റ്, മേരി മാതാ യൂണിറ്റ്, എന്നീ കുടുംബ കൂട്ടായ്മകളിലെ ഭാരവാഹികളും യൂണിറ്റ് അംഗങ്ങളും ചേർന്ന് അതിരൂപതാ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പിതാവിൽ നിന്ന് ട്രോഫികളും ക്യാഷ് അവാർഡും സ്വീകരിച്ചു. കഴിഞ്ഞദിവസം ഫാമിലി അപ്പോസ്തോലേറ്റ് സെൻററിൽ വച്ച് നടന്ന ചടങ്ങിൽ വെച്ചാണ് അവാർഡുകൾ വിരണം ചെയ്തത്. തലക്കോട്ടുകര ഇടവക പള്ളിയിൽ നടത്തിയ പ്രത്യേക ചടങ്ങിൽ വികാരി ഫാദർ.ക്ലമന്റ് വാഴപ്പറമ്പിൽ യൂണിറ്റ് ഭാരവാഹികളെയും മുഴുവൻ കുടുംബങ്ങളെയും പ്രത്യേകമായി അഭിനന്ദിച്ചു. തലക്കോട്ടുകര ഇടവക കുടുംബ കൂട്ടായ്മ ഏകോപന സമിതി കൺവീനർ ശ്രീ ബെന്നി കെ എഫ്, ശ്രീ റിൻറോ കെ' ജെ, ശ്രീ ലെനിൻ ലൂയിസ് , ശ്രീ ജെയ്സൺ കെ.ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.