യോഗയുടെ സന്ദേശവുമായി നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ

 യോഗയുടെ സന്ദേശവുമായി നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ


മുണ്ടൂർ: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ വിപുലമായ യോഗാദിനാചരണം സംഘടിപ്പിച്ചു. 


  ദേശീയ യോഗ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയതും ഹിമാലയ യോഗ ഒളിമ്പ്യാഡിലെ വിജയിയുമായ പ്രശസ്ത യോഗ പരിശീലക സുപ്രിയ മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി ജോസഫ് എസ്. എച്ച്. അധ്യക്ഷത വഹിച്ചു.


വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യം പരിപോഷിപ്പിക്കുന്നതിൽ യോഗയുടെ പ്രാധാന്യം സുപ്രിയ തന്റെ പ്രഭാഷണത്തിൽ വിശദീകരിച്ചു. തുടർന്ന് വിവിധ യോഗാസനങ്ങളും പ്രാണായാമ പരിശീലനങ്ങളും വിദ്യാർത്ഥികൾക്ക് പ്രദർശിപ്പിക്കുകയും അവരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും ആവേശപൂർവം പരിപാടിയിൽ പങ്കുചേർന്നു. ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുന്നതിനും യോഗ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനും എല്ലാവരും പ്രതിജ്ഞയെടുത്തതോടെയാണ് പരിപാടികൾ സമാപിച്ചത്.