അടാട്ട് ബാറ്റ്മിൻഡൻ പ്രീമിയർ ലീഗ് സീസൺ 2 ന് തുടക്കമായി.
ബി കെ ബാറ്റ്മിൻഡൻ ഹബ്ബിൽ വച്ച് നടന്ന ചടങ്ങ് അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് അനിൽ അക്കര ഉദ്ഘാടനം ചെയ്തു.
അഭിലാഷ് തട്ടാറംപിള്ളി സ്വാഗതവും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ശ്രീഷ്മ അഭിലാഷ്, ഗ്രാമപഞ്ചായത്ത് മെമ്പർ പി .ജെ സണ്ണി, പ്രവീൺ കെ .സി , ശ്രീഹരി എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു.
ഐ പി ൽ മോഡലിൽ താര ലേലത്തിലൂടെ പഞ്ചായത്തിലുൾപ്പെടുന്ന 80 -ഓളം കളിക്കാരെ ഉൾപ്പെടുത്തി ജൂലായ് 4,5 തീയ്യതികളിലാണ് മത്സരം.
വിജയികൾക്ക് കുണ്ടുകുളം ചാക്കു മെമ്മോറിയൽ ട്രോഫികളും, ക്യാഷ് പ്രൈസും നൽകുന്നു .
