തോളൂർ: പഞ്ചവടി പാലം മോഡലിൽ കമ്മിഷൻ അടിക്കാൻ എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റും നടത്തുന്ന വടം വലിയാണ് തോളൂർ മെയിൻ റോഡ് പാലം പണി ഇഴഞ്ഞു നീങ്ങാൻ കാരണമെന്നും അതിനാലാണ് സമാന്തര പാലം പൊളിഞ്ഞു വീണ് അപകടം സൃഷ്ട്ടിക്കാൻ കാരണമെന്നും യുവമോർച്ച ആരോപിച്ചു. പൊളിഞ്ഞ പാലം അപകട ഭീഷണിയിലാണെന്നും ഈ പാലം ബലപ്പെടുത്തിയ ശേഷം മാത്രം പുതിയ പാലം പണി തുടങ്ങിയാൽ മതിയെന്നുള്ള ബി.ജെ.പിയുടെ ആവശ്യം തള്ളിക്കളഞ്ഞ പഞ്ചായത്ത് അധികാരികൾക്കെതിരെ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ ട്രഷറർ രാകേഷ് അമ്പാടി റീത്ത് വച്ച് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സമയബന്ധിതമായി പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധം പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടുപടിക്കൽ നടത്തുമെന്നും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയ പഞ്ചായത്ത് ഭരണാധികാരികളുടെ യാത്രകൾ യുവമോർച്ച തടസപ്പെടുത്തുമെന്നും യുവമോർച്ച മണ്ഡലം അദ്ധ്യക്ഷൻ ശ്രീരാഗ് തോളൂർ മുന്നറിയിപ്പ് നൽകി. വിജയനന്ദൻ തോളൂർ, ഷിമിൽ, മധു, സുമേഷ് തുടങ്ങിയവർ പ്രേതിഷേധത്തിന് നേതൃത്വം നൽകി.
തോളൂരിൽ സമാന്തര പാലം പൊളിഞ്ഞു വീണതിൽ യുവമോർച്ച റീത്ത് വച്ച് പ്രതിഷേധിച്ചപ്പോൾ.
