⭕കുറുമാൽ സെന്റ് ജോർജ്ജ് ദൈവാലയത്തിലെ വിശ്വസ പരിശീലന പ്രവേശനോത്സവം ഭക്തി സാന്ദ്രമായി.⭕
❗കുറുമാൽ ❗
ഞായറാഴ്ച രാവിലെ 8:30 ഓടെ അസംബ്ലിയോടെ ആരംഭിച്ചു. പുതിയ അധ്യാപകരായി എത്തിയ സിസ്റ്റർ നീതി(msj ), കാൽവരി ആശ്രമത്തിലെ br.ജോവൽ എന്നിവർക്ക് സ്വീകരണം നൽകിയ ശേഷം പ്രവേശനോത്സവം വികാരി ഫാ. ഡോ. സേവ്യാർ ക്രിസ്റ്റി പള്ളികുന്നത്ത് പി ടി എ പ്രസിഡന്റ് ജിജോ വടക്കന്റെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ലിന്റോ വടക്കൻ, വൈ. പ്രിൻസിപ്പൽ കുഞ്ഞമ്മ ദേവസി, സെക്രട്ടറി ബൈജു കെ പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ആരാധന, കുബസരം, ക്ലാസ് ചെയ്ഞ്ചിങ്, ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ്, വിശുദ്ധ കുർബാന, എന്നിവ നടന്നു.
🔻🔻🔻🔻🔻🔻🔻
