നികുതിയടക്കാനുള്ള രസീത് അനുവദിച്ചു നൽകിയത് ആശ്വാസമായി.
കൈപ്പറമ്പ് :
കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ അഞ്ഞൂർ , കൈപ്പറമ്പ്, മുണ്ടൂർ വില്ലേജിൽ കുറച്ചു നാളുകളായി കൈപ്പറമ്പ് പ്രദേശത്തെ നിവാസികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ നികുതി അടയ്ക്കാൻ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. ഭൂമിയുടെ നികുതി അടക്കാൻ സാധിക്കാത്ത അവസ്ഥയിൽ നെല്ലിൻ്റെ സബ്സിഡിയും വിദ്യാഭ്യാസത്തിനായുള്ള മറ്റ് കാര്യങ്ങൾക്കും നികുതി രസത്തിന്റെ പേരിൽ തടസ്സം നേരിട്ടിരുന്നു. ഗ്രാമസഭകളിലും പഞ്ചായത്തിലും പ്രദേശവാസികൾ തങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയിച്ചപ്പോൾ സാഹചര്യം കണക്കെല്ലുടുത്ത് പഞ്ചായത്ത് പ്രസിഡിൻ്റ് പ്രമീള സുബ്രഹ്മണ്യൻ്റെ നേതൃത്വത്തിൽ തൃശ്ശൂർ താസീദാരെയും കളക്ടറേയും നേരിട്ട് കണ്ട് അടിയന്തര സാഹചര്യം പറഞ്ഞ് മനസിലാക്കിയ സാഹചാര്യത്തിൽ നികുതിയടക്കാനുള്ള രസീത് അനുവദിച്ചു നൽകി.
നികുതിയടക്കാനുള്ള രസീത് അനുവദിച്ചു നൽകിയപ്പോൾ കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻ്റിഷിജു ക്ഷേമകാര്യ സ്റ്റാറ്റിങ്ങ് കമ്മി ചെയർ പേഴ്‌സണൽ മേരി പോൾസൺ എന്നീവരും സമീപം
