ചാവക്കാട് - വടക്കാഞ്ചേരി സംസ്ഥാന പാതയിൽ നെല്ലുവായിൽ നിയന്ത്രണം വിട്ട കോളേജ് ബസ് കാറിലും, മറ്റൊരു ബസിലും ഇടിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം.
തൃശൂരിൽ നിന്നും വിദ്യാർത്ഥികളുമായി എടപ്പാളിലേക്ക് പോകുകയായിരുന്ന ബസ് മുന്നിൽ പോയിരുന്ന സ്വകാര്യ ബസ്സിന്റേയും എതിരെ വന്നിരുന്ന കാറിന്റേയും വശങ്ങളിൽ ഇടിക്കുകയായിരുന്നു. ബ്രേക്കിന് തകരാർ സംഭവിച്ചതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പറഞ്ഞു. ബസിന്റെ മുൻവശത്തെ ചില്ല് തകർന്ന് കയ്യിൽ തറച്ച് ഡ്രൈവർക്ക് പരിക്കേറ്റു. അകത്ത് കുടുങ്ങിയ വിദ്യാർത്ഥികളെ ഡോർ പൊളിച്ചാണ് പുറത്തെത്തിച്ചത്
