പത്രമാധ്യമങ്ങളിലൂടെയും നാട്ടു വാർത്തയിലൂടെയും ദൈവാലയ ശുശ്രൂഷി എന്ന നിലയിലും നാട് അറിയുന്ന പോൾസൺ വാഴപ്പിള്ളി ഇന്ന് ഒരു സ്വതന്ത്ര സ്ഥാനാർത്ഥി

 📱 പത്രമാധ്യമങ്ങളിലൂടെയും നാട്ടു വാർത്തയിലൂടെയും ദൈവാലയ ശുശ്രൂഷി എന്ന നിലയിലും നാട് അറിയുന്ന പോൾസൺ വാഴപ്പിള്ളി  ഇന്ന് ഒരു സ്വതന്ത്ര സ്ഥാനാർത്ഥി📱

കൈപ്പറമ്പ്  ഗ്രാമപഞ്ചായത്തിലെ  വാർഡ് രണ്ടിൽ  ജാതി മത രാഷ്ട്രീയ കൊടി വർണ്ണ വ്യത്യാസമില്ലാതെ എല്ലാവരുടെയും സ്നേഹവും നാടിന്റെ നന്മയും ലക്ഷ്യം വെച്ചുകൊണ്ട്  നാടിന്റെ വികസനത്തിനായി  പ്രവർത്തിക്കാൻ മുൻകൈയെടുത്ത് ഇറങ്ങുകയാണ്  പോൾസൺ വാഴപ്പിള്ളി,

 

ഇതുവരെ നാടിനുവേണ്ടി പ്രവർത്തിച്ച വിവിധ കക്ഷി രാഷ്ട്രീയ ഭരണത്തിനപ്പുറത്ത്   വാർഡിലെ ഓരോ വീട്ടുകാരുടെയും ആവശ്യങ്ങളും നാടിന്റെ വികസനത്തിന് വേണ്ടി എന്ത് ചെയ്യണമെന്നും   എല്ലാവരോടും ചോദിച്ചറിഞ്ഞ്   നന്മയിലൂടെയും സ്നേഹത്തിലൂടെയും 100% ആത്മാർത്ഥതയോടെ പ്രവർത്തിച്ച്  കാണിക്കാം  എന്ന വാഗ്ദാനത്തിലാണ്  ഇപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി മുന്നോട്ടു വന്നിരിക്കുന്നത് .

നിങ്ങളുടെ വിലയേറിയ വോട്ടുകൾ നാടിനുവേണ്ടി  മൊബൈൽ ചിഹ്നത്തിൽ ചെയ്യണമെന്ന്  ആവശ്യപ്പെടുകയാണ് പോൾസൺ വാഴപ്പിള്ളി.

 പത്രമാധ്യമങ്ങളിലൂടെ  വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളോടുള്ള തന്റെ അടുപ്പവും    സ്നേഹവും  കൈമുതലാക്കി  എല്ലാവരുടെയും സഹകരണത്തോടെ നാടിനുവേണ്ടി പ്രവർത്തിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഈയൊരു തീരുമാനം.


നമ്മുടെ ചിന്നം 

 മൊബൈൽ ഫോൺ

🔻🔻🔻🔻🔻🔻🔻