കിഡ്നി സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു.
തലക്കോട്ടുകര :
സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഇടവകയിലെ പിതൃവേദി സംഘടനയുടെയും അമല മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ആബാ ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ സംയുക്ത സഹകരണത്തോടെ കിഡ്നി സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് ഇടവക വികാരി ഫാദർ ഷിന്റോ പാറയിൽ ഉദ്ഘാടനം ചെയ്തു. പിതൃവേദി സംഘടനയുടെ പ്രസിഡൻറ് ബൈജു കെ സി സ്വാഗതം പറഞ്ഞു.
ഇടവക ട്രസ്റ്റി റെനി ജോസ് ആശംസകൾ അറിയിച്ചു.ആബാ ചാരിറ്റബിൾ സൊസൈറ്റി കോഡിനേറ്റർ ജിജോ ക്യാമ്പിന്റെ വിശദീകരണം നൽകി. ക്യാമ്പിൽ 125 പേർ പങ്കെടുത്തു.
പിതു വേദി അംഗങ്ങളായ റിൻസ് കെ. ജെ,, നിജിൽ കെ. എ, ജിയോ ഫ്രാൻസീസ്, ബൈജു കെ.ജെ, ലെനിൻ ലൂയിസ്, ബെന്നി കെ എഫ്, ബാബു കെ എഫ് എന്നിവർ നേതൃത്വം നൽകി.

