ബെസ്റ്റ് ടീച്ചർ ഗ്ലോബൽ അവാർഡ് മുണ്ടൂർ നിർമ്മൽ ജ്യോതി യിലെ പ്രീതി മിസ്സിന്

 ബെസ്റ്റ് ടീച്ചർ ഗ്ലോബൽ അവാർഡ് മുണ്ടൂർ നിർമ്മൽ ജ്യോതി യിലെ പ്രീതി മിസ്സിന്

ന്യൂഡൽഹി: 

   20 വർഷത്തെ സമർപ്പിത അധ്യാപന ജീവിതത്തിന് രാജ്യാന്തര തലത്തിൽ എ കെ എസ് എജുക്കേഷൻ വേൾഡ് ബെസ്റ്റ് ടീച്ചർ ഗ്ലോബൽ അവാർഡ് ന്യൂഡൽഹിയിൽ വെച്ച് സിഇഒ ദിനേശ് കാമ്പ്ര യും ഫിനാൻസ് ഹെഡ് മഹേഷ് കാമ്ബ്രയും ചേർന്ന് നൽകി.


 അധ്യാപനത്തിനോടൊപ്പം സാമൂഹിക സേവനത്തിന് കുട്ടികളെ തുടർച്ചയായി മുന്നോട്ട് കൊണ്ടു വരാൻ ആഷ്ടാന്തം പ്രയത്നിച്ചതും കണക്കിലെടുത്താണ് ഈ അവാർഡിനെ അർഹയായത്. മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന് എല്ലാ അധ്യായന വർഷത്തിലും മലയാള മനോരമയുടെ നല്ല പാഠം എന്ന പരിപാടിയിൽ എ പ്ലസ് ഗ്രേഡ് ഓടെ വിജയിപ്പിക്കാൻ ശ്രമിച്ച വ്യക്തി കൂടിയാണ് മിസ്സ് പ്രീതി ബാബു.