വിജയാഘോഷത്തിൽ പന്ത്രണ്ട് വയസ്കാരനെ ആക്രമിച്ചതായി പരാതി.

   കടങ്ങോട് പള്ളിമേപുറത്ത് വിജയാഘോഷത്തിൽ പന്ത്രണ്ട് വയസ്കാരന്  നേരെ ആക്രമം

 


    കടങ്ങോട് പള്ളിമേപുറത്ത് വിജയാഘോഷത്തിൽ പന്ത്രണ്ട് വയസ്കാരനെ ആക്രമിച്ചതായി പരാതി.  കഴിഞ്ഞ ദിവസം കടങ്ങോട് പഞ്ചായത്ത്‌ രണ്ടാം വാർഡിലെ മുസ്‌ലിം ലീഗ് സ്വതന്ത്ര സ്ഥാനാർഥി ആമിന സുലൈമാന്റെ വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തിനിടയിൽ ലീഗ് പ്രവർത്തകനായ ചേറ്റകത്ത് ഞാലിൽ മുസ്തഫ സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ അബ്രുസുട്ടിയുടെയും റാബിയയുടെയും മകൻ സാലിം(12) നെ കളിയാക്കുകയും അസഭ്യം പറയുകയും ഇതിനെ പ്രതിരോധിച്ച കുട്ടിയുടെ കഴുത്ത് പിടിച്ചു തിരിപ്പിക്കുകയും മുസ്ലിം ലീഗിന്റെ പതാക പിടിപ്പിക്കുകയും ചെയ്തതായാണ് പരാതി.

 കഴുത്തിന് പരിക്ക് പറ്റിയ  സാലിം  തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്