കൊട്ടേക്കാട്:
കൊട്ടേക്കാട് പള്ളിത്താഴം പാടശേഖരത്തിന്റെ മോട്ടോർ ഷെഡിന്റെ ഉദ്ഘാടനം പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എം. ഷാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മാരായ ജ്യോതി ജോസഫ് , ജെസ്സി സാജൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ലിനി ടീച്ചർ, ടി.ഡി. വിൽസൺ, പി.എ. ലോനപ്പൻ, രതി രവി, പ്രമോദ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പാടശേഖര സമിതി അംഗങ്ങളും കർഷകരും പങ്കെടുത്തു.
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻