തൃശ്ശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റ് സമാപിച്ചു
.
മുണ്ടൂർ:
നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളും ദേവമാത ഇൻറർനാഷണൽ സ്കൂളും സംയുക്തമായി സംഘടിപ്പിച്ച തൃശ്ശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് ജില്ലാതല ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് ആവേശോജ്വലമായി സമാപിച്ചു. തൃശ്ശൂർ ജില്ലയിലെ നാല്പതോളം സിബിഎസ്ഇ സ്കൂളുകൾ മാറ്റുരച്ച ടൂർണമെൻ്റിൽ പാട്ടുരായ്ക്കൽ ദേവമാത സിഎംഐ പബ്ലിക് സ്കൂളിന് പൊൻതിളക്കം. അണ്ടർ 19 ബോയ്സ്, അണ്ടർ 19 ഗേൾസ്, അണ്ടർ 17 ഗേൾസ് വിഭാഗങ്ങളിൽ ദേവമാതാ സി എം ഐ പബ്ലിക് സ്കൂൾ പാട്ടുരായിക്കൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അണ്ടർ 17 ബോയ്സ് വിഭാഗത്തിൽ സെൻറ് ജോസഫ് സ്കൂൾ പാവർട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സമാപനച്ചടങ്ങിൽ മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ് എച്ചും ദേവമാതാ ഇൻറർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഫാദർ സിന്റോ നങ്ങിണി സിഎംഐ യും ചേർന്ന് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബാസ്ക്കറ്റ്ബോൾ കളിക്കാരെയും കോച്ചുമാരെയും റഫറിമാരെയും പ്രത്യേകം ആദരിച്ചു. ആതിഥേയ മികവും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലെ വിദ്യാർത്ഥി വോളന്റിയർമാരുടെ സുസ്ത്യർഹമായ പങ്കും ശ്രദ്ധേയമായി.