നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് നിയമസഭാ മണ്ഡലം തൃശ്ശൂർ ജില്ലയിൽ ,ആവശ്യ പെടും. കേരള കോൺഗ്രസ് .......
തൃശൂർ.,
നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ രണ്ട് നിയമസഭാ മണ്ഡലങ്ങൾക്ക് അർഹതയുണ്ടെന്ന് കേരള കോൺഗ്രസിന്റെ ക്യാമ്പ് അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.....
വടക്കാഞ്ചേരി, ഇരിങ്ങാലക്കുട മണ്ഡലങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് പ്രമേയത്തിൽ സൂചിപ്പിച്ചു .... തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേതൃത്വം ചർച്ചകൾ അടിയന്തരമായി ആരംഭിക്കണമെന്നും, അർഹത മാനദണ്ഡമാക്കി നിലവിലുള്ള സീറ്റുകൾക്ക് പുറമെ കൂടുതൽ സീറ്റുകൾ ലഭ്യമാക്കണമെന്നും, പ്രാദേശിക യു.ഡി.എഫ് സമിതികൾ അടിയന്തിരമായി രൂപീകരിക്കണമെനും പ്രമേയത്തിൽ തുടർന്ന് ആവശ്യപ്പെട്ടു.......
ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലെയും സംഘടന ചർച്ചകൾ നടത്തി. സമാപന സമ്മേളനം കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ കേന്ദ്രമന്ത്രി അഡ്വക്കേറ്റ് പിസി തോമസ് ഉദ്ഘാടനം ചെയ്തു...ജില്ലാ പ്രസിഡൻറ് സി. വി.കുരിയാക്കോസ് അധ്യക്ഷതവഹിച്ചു........... സംഘടന ചർച്ചകൾ ജില്ലാ വൈസ് പ്രസിഡണ്ട് തോമസ് ആൻറണി നിയന്ത്രിച്ചു.. ചർച്ചകളിൽ കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം ജോൺസൺ കാഞ്ഞിരത്തിങ്കൽ മോഡറേറ്റർ ആയിരുന്നു. ജില്ലാ സെക്രട്ടറിമാരായ ആൻസൺ .കെ. ഡേവിഡ്, സി. എൽ .ലോറൻസ്, എൻ. ജെ. ലിയോ, കെ .ജെ. ജോതി ടീച്ചർ എന്നിവർ പ്രസിഡിയ ത്തിന് നേതൃത്വം നൽകി. ചർച്ചകൾ ക്രോഡീകരിച്ചുകൊണ്ട് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജനറൽ മുൻ എംപി അഡ്വക്കേറ്റ് ജോയ് എബ്രഹാം സംസാരിച്ചു.
സമാപന സമ്മേളനത്തിൽ കേരള കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി ഇടിച്ചൻ തരകൻ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, സംസ്ഥാന വൈസ് ചെയർമാൻ എം.പി .പോളി, കേരള യൂത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് കെ. വി. കണ്ണൻ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോയ് ഗോപുരം, മിനി മോഹൻദാസ്, ജില്ലാ ജനറൽ സെക്രട്ടറി സി. ജേ.വിൻസെൻ്റ് പോഷക സംഘടന ജില്ലാ പ്രസിഡണ്ട് മാരായ വി. ജെ ജോയ്സ് ടീച്ചർ, വി.ജെ. വർഗീസ് ടി .എ.പ്ലാസിഡ്, ലിൻഡി ഷിജു, എം കെ മോഹനൻ, ജോബി ആലപ്പാട്ട്, സന്തോഷ് ജേക്കബ്, അഡ്വക്കേറ്റ് കെ. വി .സെബാസ്റ്റ്യൻ, ഡി .പത്മകുമാർ, വിൻസെന്റ് മേച്ചേരി, ആർ .എച്ച് അബ്ദുൽ സലീം, പി. ടി .ജോർജ്, ഗബ്രിയേൽ കിഴക്കോടൻ തുടങ്ങിയവർ സംസാരിച്ചു........ ചർച്ചകൾക്ക് നേതൃത്വം നൽകി എം .വി .ജോൺ മാസ്റ്റർ, തോമസ് ചിറമൽ, റോക്കി ആളുകാരൻ, അഡ്വക്കേറ്റ് ലിജോ. കെ. ജോൺ ജോണി ചിറ്റിലപ്പിള്ളി, ജോസഫ് കാരക്കട തോമസ് ആളൂർ, ജോൺസൺ ചുങ്കത്ത്, കെ.സി. പീറ്റർ, സി .എ. സണ്ണി, അഡ്വക്കേറ്റ് ജോഷി പുതുശ്ശേരി, ജോൺസൺ ചിറ്റിലപ്പിള്ളി, ജോർജ്ജ് ചിറമ്മൽ, അഡ്വക്കേറ്റ് മനോജ് സെബാസ്റ്റ്യൻ, സന്ദീപ് ഗോപി, പി. കെ .സതീഷ്, പ്രീറ്റ് .ജെ. മുരിയാടൻ, റിജോ റാഫേൽ എന്നിവർ നേതൃത്വം നൽകി..
🔻🔻🔻🔻🔻🔻🔻🔻🔻
