നവീകരണകലശം ഇന്ന്

   തൃശൂർ ജില്ലയിൽ  കൈപ്പറമ്പ്  കൊള്ളന്നൂർ ദേശത്ത് ശ്രീ കർത്ത്യായനി ദേവി ക്ഷേത്രത്തിൽ നവീകരണകലശം 

   ഇന്ന് ( ജൂലൈ 7 ന്) തന്ത്രി ശ്രീ അഴകത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകർമികത്വത്തിൽ രാവിലെ 9 നും 11 നും ഇടക്കുള്ള ശുഭമുഹൂർത്തിൽ ജീവകലശവും, ബ്രഹ്മകാശാഭിഷേകവും നടക്കും.

വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സദസ്സിൽ മുഖ്യ അതിഥികളായി മലയാളസിനിമാ താരങ്ങളായ അംബിക ,   ടി ജി രവി, ചലച്ചിത്രസംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പ എന്നിവരും പങ്കെടുക്കുന്നു, വേദിയിൽ  കക്കാട് രാജപ്പൻ മാരാർക്ക് ക്ഷേത്രകലാ പുരസ്‌കാരം നൽകി ആദരിക്കുന്നു, സാംസ്‌കാരിക കലാ പരിപാടികൾ അവതരിപ്പിച്ച വർക്കുള്ള സ്നേഹോപഹാരവും വേദിയിൽ വിതരണം ചെയ്യും.

കലിയുഗത്തിൽ ദേവി പ്രത്യക്ഷമായി ദർശനം നൽകിയ ക്ഷേത്രമാണിത്.

    സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ആദിപരാശക്തിയായ കാർത്ത്യായനി ദേവി ക്ഷേത്രമാണിത്.

ജൂൺ 28 ന് പാതിരക്കുന്നത്ത് മനക്കൽ സദാനന്ദൻ നമ്പൂതിരി യുടെ കർമികത്വത്തിൽ സർപ്പപ്രതിഷ്‌ഠയും, വിശേഷാൽ പായസ ഹോമവും നടന്നു,

ജൂലൈ ഒന്ന് മുതൽ 10 വരെ എല്ലാദിവസവും വിശേഷാൽ പൂജകളും, വൈകീട്ട് കലാസാംസ്‌കാരിക പരിപാടികളും നടന്നു വരുന്നു.  

 ക്ഷേത്രം രക്ഷാധികാരി രാജേഷ് എലവത്തൂർ, പ്രസിഡന്റ് ഗോപി കണ്ടങ്ങത്ത് സെക്രട്ടറി തെക്കൂട്ട് അനിൽ, എന്നിവർ നേതൃത്വം നൽകുന്നു.