ദേശിയപണിമുടക്കിൻ്റെ ഭാഗമായി സംയുക്തട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കടങ്ങോട് മനപ്പടി സെന്ററിൽ നിന്നും മിൽ സെന്ററിലേക്ക് പ്രകടനം

 ദേശിയപണിമുടക്കിൻ്റെ ഭാഗമായി സംയുക്തട്രേഡ് യൂണിയന്റെ  നേതൃത്വത്തിൽ  കടങ്ങോട് മനപ്പടി സെന്ററിൽ നിന്നും  മിൽ സെന്ററിലേക്ക്  പ്രകടനം നടത്തി

     പ്രകടനത്തിന് സി ഐ ടി യു കടങ്ങോട് കോഡിനേഷൻ കൺവീനർ സി കെ മണികണ്ഠൻ സി ഐ ടി യു നേതാക്കളായ യു വി ഗിരീഷ് പി എൻ അനീഷ് ഘടക കമ്മിറ്റി യൂണിയൻ നേതാക്കൾ വർഗ ബഹുജനനേതാക്കൾ ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് മിൽ സെൻ്ററിൽ ചേർന്ന പ്രതിഷേധ യോഗം

സിഐടിയു ഏരിയ കമ്മിറ്റി അംഗം പി എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. യു വി ഗിരീഷ് അധ്യക്ഷനായി, സി കെ മണികണ്ഠൻ സ്വാഗതവും പി എൻ അനീഷ് നന്ദി പറഞ്ഞു, കെ ആർ രൂപേഷ്, പി ഇ ബാബു ,സൗമ്യ സുരേഷ് ,വി പരമേശ്വരൻ ,ദിവ്യ ഗിരീഷ് എന്നിവർ സംസാരിച്ചു ,

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻