മുണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കൈപ്പറമ്പ് ബ്രാഞ്ചിന്റെ ഉത്ഘാടനവും ഞാറ്റുവേല ചന്തയും

 കൈപ്പറമ്പ്:

   മുണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കൈപ്പറമ്പ് ബ്രാഞ്ചിന്റെ ഉത്ഘാടനവും ഞാറ്റുവേല ചന്തയും 


    ജൂലൈ 4, 5, 6 തിയ്യതികളില്‍ കൈപ്പറമ്പില്‍ നടത്തുന്നു. ഇന്ന് രാവിലെ 10 ന് ഞാറ്റുവേല ചന്ത കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷാദേവി ടീച്ചര്‍ ഉത്ഘടനം ചെയ്തു.


 ലഹരി വിരുദ്ധ സെമിനാർ പേരാമംഗലം സർക്കിൾ ഇൻസ്പെക്ടർ കെ.സി. രതീഷ് നിർവഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എം. ലെനിൻ മുണ്ടൂർ കൃഷി ഓഫീസർ പ്രശാന്ത് അരവിന്ദ് കുമാർ എന്നിവർ വിശിഷ്ട അതിഥികളായി.


ഇന്ന് വൈകീട്ട് 5 ന് കര്‍ഷക സംഗമവും കര്‍ഷകരെ ആദരിക്കലും മണലൂര്‍ മുരളി പെരുന്നെല്ലി എം.എല്‍.എ നിര്‍വഹിക്കും. നാളെ (ജൂലൈ 6 ) ന് 3 മണിക്ക് നവീകരിച്ച കൈപ്പറമ്പ് ബ്രാഞ്ചിന്റെ ഉത്ഘാടനവും അനുമോദന സദസ്സിന്റെ ഉദ്ഘാടനവും

വടക്കാഞ്ചേരി എം.എല്‍.എ. സേവ്യര്‍ ചിറ്റിലപ്പിള്ളി നിര്‍വഹിക്കും.