തൃശൂർ സിറ്റി ലെയൺ സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീ ശാരദ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പുറനാട്ടുക്കരയിൽ ഔഷധ ചെടികൾ വിതരണം ചെയ്തു.
കമ്മ്യൂണിറ്റി സർവ്വീസ് പേഴ്സൺ Ln സി.ആർ. പോൾസൺ സ്വാഗതം പറഞ്ഞ് ഹെഡ്മിസ്ട്രസ് സിന്ധു എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ സിറ്റി ക്ലബ് പ്രസിഡന്റ് Ln ജയരാജ് ഉത്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി Ln ശശികുമാർ, ട്രഷറർ Ln അനിൽകുമാർ സീനിയർ മെമ്പർമാരായ Ln ഉദയകുമാർ,Ln രാജഗോപാൽ,Ln സി ജോ ജോസ്,Ln കൃഷ്ണപ്രസാദ്,Ln സിജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.ബോട്ടണി ഡിപ്പാർട്ട്മെന്റ് ഹെഡ് ആർ.ബബിത ടീച്ചർ പ്രോഗ്രാം കോഡിനേറ്റ് ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജ്യോതിലക്‌ഷ്മി നന്ദി പ്രകാശിപ്പിച്ച ചടങ്ങിൽ മുഴുവൻ വിദ്യാർത്ഥികളും, അദ്ധ്യാപകരും, അനദ്ധ്യാപകരും പങ്കെടുത്തു
