ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു.
മുണ്ടൂർ
മുണ്ടൂർ - മെഡിക്കൽ കോളേജ് റോഡിലുള്ള പഞ്ഞംമൂല മര കമ്പനിക്ക് സമീപം വളപ്പായ ഭാഗത്തേക്ക് പോയിരുന്ന കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും ഇലക്ട്രിക് പോസ്റ്റ് മുറിയുകയും കാറിന് കേടുപാടുകളും സംഭവിച്ചു.
കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇന്ന് രാവിലെ 7:15 ഓടെ യാണ് അപകടമുണ്ടായത്.

