കേരള സ്റ്റേയ്റ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയന്റെ കൺവെൻഷനും നവാഗതർക്ക് സ്വീകരണവും

 പറപ്പൂർ:

   കേരള സ്റ്റേയ്റ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയന്റെ തോളൂർ യൂണിറ്റിന്റെ സെപ്ഷൽ കൺവെൻഷനും നവാഗതർക്ക് സ്വീകരണവും യൂണിറ്റ് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തോളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീകല കുഞ്ഞുണ്ണി ഉദ്ഘാടനം നിർവ്വഹിച്ചു.



യോഗത്തിൽ പെൻഷൻ പരിഷ്ക്കരണo എത്രയും വേഗം നടപ്പിലാക്കണമെന്നും ഡി.എ.യും 2019 ലെ പെൻഷൻ പരിഷ്ക്കരണ കുടിശികയും, 2020-ൽ സർവീസിൽ നിന്ന് വിരമിച്ച പെൻഷൻകാരുടെ അനോമലി പരിഹരിക്കണമെന്നും മെഡിസിപ് അപാകതകൾ പരിഹരിക്കാതെ വീണ്ടും പുതിക്കിയ നടപടി പിൻവലിക്കണമെന്നും ഒരു മാസത്തെ പെൻഷൻ ഫസ്റ്റ് വെൽ അലവൻസ് അനുവദിക്കണമെന്നും പകാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റുട്ടറി പെൻഷൻ പുനസ്ഥാപിക്കണമെന്നും  സമ്മേളനം ആവശ്യപ്പെട്ടു. പുതിയ അംഗങ്ങൾക്ക്   പി എസ് രഘുനാഥൻ അംഗത്വം നൽകി. ടി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി