സൗജന്യ നേത്ര പരിശോധന - ജീവിത ശൈലി രോഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

   മുണ്ടൂർ: 


   തണൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് മുണ്ടൂർ - ശങ്കരംകണ്ടം., മാകെയർ പോളിക്ലിനിക്ക് സംയുക്തമായി, ശങ്കരംകണ്ടം - നെടുവാറ കുളം , പടിഞ്ഞാറ്റു മുറി സമുദായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച നേത്ര പരിശോധന ജീവിത ശൈലീ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് -  പടിഞ്ഞാറ്റു മുറി പൂരസമുദായ പുരയിൽ വെച്ച് കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ലെനിൻ ഉൽഘാടനം ചെയ്തു. 



       പടിഞ്ഞാറ്റു മുറി പൂര സമുദായം പ്രസിഡണ്ട് വി.കെ. ജഗദീഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിൽ പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിവയുടെ പരിശോധനയും, ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം, ജനറൽ മെഡിസിൻ ഡോക്ടറുടെ സേവനം, സൗജന്യ നേത്ര പരിശോധന എന്നിവ ഉണ്ടായിരുന്നു. ഡോക്ടർ മീനു ക്യാമ്പിന് നേതൃത്വം നൽകി. തണൽ ക്ലബ് സെക്രട്ടറി അനുരജ്ജൻ യു.എസ്. സ്വാഗതവും, ക്ലബ്ബ് ജോയിന്റ് സെക്ര യു .എസ് നന്ദന നന്ദിയും രേഖപ്പെടുത്തി.