മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ ആന്റി ഡ്രഗ്സ് ഡേ ആഘോഷിച്ചു

 ⭕ മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ ആന്റി ഡ്രഗ്സ് ഡേ ആഘോഷിച്ചു  ⭕

മുണ്ടൂർ: 

ലോക ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ ആൻറി ഡ്രഗ്സ് ഡേ ആഘോഷിച്ചു.


 പേരാമംഗലം ഇൻസ്പെക്ടർ ഓഫ് പോലീസ്  രതീഷ് കെ സി പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്നത്തെ സമൂഹത്തിൽ ലഹരിയുടെ അതി പ്രസരത്തെക്കുറിച്ചും അതിൻറെ ദൂഷ്യഫലങ്ങളെ കുറിച്ചും അദ്ദേഹം കുട്ടികളോട്   സംസാരിച്ചു.  ആൻറി ഡ്രഗ്സ് ഡെയോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മേക്കിങ് മത്സരത്തിന്റെ വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി ജോസഫ് എസ് എച്ച് സമ്മാനദാനം നടത്തി.


 സ്കൂളിലെ വിദ്യാർത്ഥികൾ ലഹരി വിമുക്തി എന്ന വിഷയത്തെ ആസ്പദമാക്കി അവതരിപ്പിച്ച  സംഗീത നാടക ശില്പം ഏറെ ശ്രദ്ധേയമായി.

🔻🔻🔻🔻🔻🔻🔻🔻🔻