യുവ സന്യാസിയുടെ മരണത്തിൽ ദുരൂഹത

 യുവ സന്യാസിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കുന്നംകുളം :  നേപ്പാളിൽ നിന്ന് കുന്നംകുളത്തേക്കുള്ള യാത്രക്കിടെ യുവ സന്യാസി മരണപ്പെട്ടതിൽ ദുരൂഹതയെന്ന് കുടുംബം.  വെസ്റ്റ് മങ്ങാട് കുറുംബൂർ വീട്ടിൽ ശ്രിബിൻ എന്ന ബ്രഹ്മാനന്ദ ഗിരി(38) സ്വാമിയാണ്  ദുരൂഹ സാഹ ചര്യത്തിൽ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കുന്നംകുളത്തെ ക്ഷേത്രത്തിലുള്ള ശാന്തിയെ ഫോണിൽ വിളിച്ച് താൻ ട്രെയിൻ യാത്രയിലാണെന്നും തെലുങ്കാനയിൽ എത്തിയെന്നും തന്റെ കമ്പാർട്ട്മന്റിലുള്ള ഒരു സംഘം തന്നെ അപായപ്പെ ടുത്തുമെന്നും പറഞ്ഞിരുന്നു. അതിന് ശേഷം ശനിയാഴ്ച തെലുങ്കാനയിലെ റെയിൽവേ  ട്രാക്കിൽ നിന്ന് ബ്രഹ്മാനന്ദ ഗിരി യുടെ മൃതദേഹം കണ്ടെത്തി യെന്നവിവരം തെലുങ്കാന പൊലിസ് അറിയിക്കുകയായിരു ന്നു . ആറ് വർഷം മുൻപ്  ശ്രിബിൻ സന്യാസം സ്വീകരിച്ച് നേപ്പാളിൽ ആശ്രമ ജീവിതം ആരംഭിച്ചത്. പരേതനായ ശ്രീനിവാസൻ ആണ് പി താവ്. അമ്മ സുന്ദരി ഭായ്. സഹോദരി ശ്രീജി. സഹോദരി ഭർത്താവ് സനീഷ്. സംസ്കാരം ചെറുതിരുത്തി ശാന്തി തീരത്ത് നടത്തി. സ്വാമിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് കുടുംബം ആവശ്യപെട്ടു. ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എ. സി ചെയർമാൻ പി. കെ കൃഷ്ണദാസിന് നിവേദനം നൽകി.