തൃശൂർ കുറ്റിപ്പുറം റോഡ് നിർമ്മാണം അപാകത പരിഹരിക്കണം കേരള കോൺഗ്രസ് നിവേദനം നൽകി ....

 തൃശൂർ കുറ്റിപ്പുറം റോഡ് നിർമ്മാണം അപാകത പരിഹരിക്കണം കേരള കോൺഗ്രസ്  കളക്ടർക്ക് നിവേദനം നൽകി ...


കൈപ്പറമ്പ്.,

   


വീഡിയോ....
 
കൈപ്പറമ്പ് സെന്ററിൽ  യു ടേൺ ഇടുന്ന  ബസ്സുകളുടെ ബുദ്ധിമുട്ട്☝️

   തൃശ്ശൂർ കുറ്റിപ്പുറം റോഡിൽ നിർമ്മാണ പ്രവർത്തിയിൽ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി ... മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1800 മീറ്റർ  പ്രദേശത്ത് "കുപ്പിക്കഴുത്ത്" ഉൾപ്പെടെയുള്ള റോഡിൽ ഏറ്റവും വിതി കുറഞ്ഞ സ്ഥലത്തു ഡിവൈഡർ രണ്ടുവരി നിർമ്മിക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് രണ്ടു വരി ഡിവൈഡർ സൃഷ്ടിക്കുമ്പോൾ നിലവിലെ റോഡിൻറെ അര മീറ്റർ വീതി നഷ്ടപ്പെടുമെന്നും അത് അപകട സാധ്യത വർദ്ധിപ്പിക്കുമെന്നും, പൊതുമരാമത്ത് വകുപ്പ് ഡെയ്ഞ്ചറസ് സോൺ ആയി പ്രഖ്യാപിച്ച പ്രസ്തുത സ്ഥലത്ത് ഒരു വരി ഡിവൈഡർ മാത്രം നിർമ്മിച്ചാൽ  മതിയാകും എന്നും അദ്ദേഹം നിവേദനത്തിൽ ചൂണ്ടിക്കാട്ടി.... കെ എസ് ടി പി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ പൊതുമരാമത്ത് വകുപ്പ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന്, പ്രസ്തുത റോഡിൻറെ നിർമ്മാണത്തിൽ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ  മനുഷ്യജീവൻ പൊലിയുന്ന വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നും, പ്രസ്തുത റോഡിൽ, കൈപ്പറമ്പ് തലക്കോട്ടുകര റോഡിൽ ഉൾപ്പെടെ, ഡിവൈഡറിൽ ഗ്യാപ്പ് ഇടുന്നതിലെ അപാകതകൾ പരിഹരിക്കണമെന്നു നിവേദ നത്തിൽ ചൂണ്ടിക്കാട്ടി..


🔻🔻🔻🔻🔻🔻🔻🔻🔻🔻🔻