"മനുഷ്യാവകാശ ലംഘനത്തിന് ഭരണകൂടം കാവൽ നിൽക്കുന്നു."

 "മനുഷ്യാവകാശ ലംഘനത്തിന് ഭരണകൂടം കാവൽ നിൽക്കുന്നു."


  ചത്തീസ്ഗഢിൽ രണ്ടു കന്യാസ്ത്രി കളെയും യുവതികളെയും അകാരണമായി അറസ്റ്റ് ചെയ്തു രാജ്യദ്രോഹമാക്കി ചുമത്തി ജയിലിൽ അടച്ച നടപടി രാജ്യത്തു നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ തുടർച്ചയാണെന്ന് കേരള ഡെമോക്രാറ്റിക്ക് പാർട്ടി ഒല്ലൂർ നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു കൊണ്ട് പാർട്ടി സംസ്ഥാന രക്ഷാധികാരി  സലിം.പി.മാത്യു പറഞ്ഞു. യോഗത്തിന് ജില്ലാ പ്രസിഡന്റ് റോയി പെരിഞ്ചേരി അദ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മാരായ  ബലരാമൻ നായർ, പി.സ്. പ്രകാശൻ, കെ.സി. കാർത്തികേയൻ, മനോജ് കടമ്പാട്ട്, ജില്ലാ സെക്രട്ടറിമാരായ അരുൺ കണിച്ചായി, അനിയൻ കൊടകര, മേരി,ആൽവിൻ, ജില്ലാ യൂത്ത് വിഭാഗം പ്രസിഡന്റ് മാർട്ടിൻ വർഗ്ഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

🔻🔻🔻🔻🔻🔻🔻