വേലൂർ:
തയ്യൂർ ഹൈസ്കൂളിലെ പുതിയ കവാടത്തിന്റെയും, ചുറ്റു മതിലിന്റെയും ഉദ്ഘാടനം ഇന്നലെ (2/7/25) തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ നിർവഹിച്ചു.
വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി അധ്യക്ഷൻ ആയിരുന്നു.തൃശൂർ ജില്ലാ പഞ്ചായത്ത് 20 ലക്ഷം ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.ചടങ്ങിൽ
സ്കൂൾ പ്രധാന അധ്യാപിക ഷീജ എൽ കെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സപ്ന റഷീദ്, വാർഡ് മെമ്പർ വിമല നാരായണൻ, പി ടി എ പ്രസിഡന്റ് ജെയിംസ് ടി ജെ, രഘു കെ വി, ആൽഫ്രഡ് തോമസ്, അധ്യാപകർ ആയ രാജി ടി കെ, ചന്ദ്രൻ കെ കെ, പത്മനാഭൻ എന്നിവർ സംസാരിച്ചു.
തയ്യൂർ സ്കൂളിന്റെ മുഖഛായ മാറ്റിയ കവാടത്തിന്റെ ഉദ്ഘാടന പരിപാടികളിൽ ജന പ്രതിനിധികൾ, അധ്യാപകർ, മാതാപിതാക്കൾ, നാട്ടുകാർ വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

