കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി , കൈപ്പറമ്പ് പഞ്ചായത്ത് കൺവെൻഷൻ

 കേരള  സംസ്ഥാന  വ്യാപാരി വ്യവസായി സമിതി , കൈപ്പറമ്പ്  പഞ്ചായത്ത് കൺവെൻഷൻ  ഉൽഘാടനം  ചെയ്തു. 


   മുണ്ടൂർ: 

   കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പഞ്ചായത്ത് കൺവെൻഷൻ  മുണ്ടൂർ പാരീസ് ഹാളിൽ വെച്ച് കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഉഷടീച്ചർ ഉൽഘാടനം ചെയ്തു.

 

  സമിതി പഞ്ചായത്ത് പ്രസിഡണ്ട് ടി.ബി.രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം. ലെനിൻ,  

SSLC പരീക്ഷയിൽ ഫുൾ A+ നേടിയ അനാമിക സി.എം, ന് ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്തിലെനിർദ്ദഭനരായ കുടംബാംഗങ്ങൾക്ക് സൗജന്യ അരി വിതരണോൽഘാടനം സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഡേവിഡ് ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. 


   വ്യാപാരി മിത്ര പദ്ധതിയുടെ വിശദീകരണം ജില്ലാ കോർഡിനേറ്റർ ലെതീഷ് നാരായണൻ നടത്തി. സമിതി പുഴക്കൽ ഏരിയാ സെക്രട്ടറി സതീശൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിച്ചു. സമിതി കൈപ്പറമ്പ് പഞ്ചായത്ത് സെക്രട്ടറി പി.കെ.മുകുന്ദൻ പ്രവർത്തന റിപ്പോർട്ടും, വിജീഷ് വി.സി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. അനുശോചന പ്രമേയം പി.എസ്.സുധീപ് അവതരിപ്പിച്ചു. സി.കെ.രവി സ്വാഗതവും, സി.ജെ ഗിൽസൺ നന്ദിയും രേഖപ്പെടുത്തി. അംഗങ്ങളുടെ ചർച്ചകൾക്കും മറുപടിക്ക് ശേഷം പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് . ടി.ബി.രവീന്ദ്രൻ , വൈസ് പ്രസിഡണ്ടുമാർ, സി.കെ.ചന്ദ്രശേഖരൻ ,എം.ജെ, നിജോൺ , ജോയി നീലങ്കാവിൽ , സെക്രട്ടറി, പി.കെ.മുകുന്ദൻ , ജോയിന്റ് സെക്രട്ടറിമാർ , സി.കെ.രവി , എൻ.ബാബു,സി.ജെ ഗിൽസൺ,ട്രഷറർ വി.സി. വിജീഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി. സി.ജെ. ആന്റോ , കെ.വി. സുഗതൻ , ബെന്നി. ടി.ജോർജ്ജ്, ശോഭന ഉൾപ്പെടെ . 21 അംഗ പഞ്ചായത്ത് കമ്മിറ്റിയെ തിരത്തെടുത്തു