വലിച്ചെറിയൽ വിരുദ്ധ വാരാചരണം

 ⭕വലിച്ചെറിയൽ വിരുദ്ധ വാരാചരണം⭕

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത വലിച്ചെറിയൽ വിരുദ്ധ വാരാചരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  കെ കെ  ഉഷാ ദേവി ടീച്ചർ നിർവഹിച്ചു.



 വൈസ് പ്രസിഡന്റ് കെ എം ലെനിൻ അധ്യക്ഷത വഹിച്ചു. 


വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മാരായ ലിന്റി ഷിജു, അജിത ഉമേഷ്, കെ ബി ദീപക്,  പഞ്ചായത്ത് സെക്രട്ടറി എ വി അനുപമ, അസിസ്റ്റന്റ് സെക്രട്ടറി ജോസ്, തുടങ്ങിയവർ ചടങ്ങിൽ  സംസാരിച്ചു.

 മാലിന്യം  വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കാൻ വേണ്ടിയുള്ള ബോധവൽക്കരണവും ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള രൂപരേഖയും ചടങ്ങിൽ തയ്യാറാക്കി. വിവിധ വാർഡുകളിൽ നിന്നുള്ള മെമ്പർമാർ, പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങൾ, ഇമ്പ്ലിമെന്റ് ഓഫീസർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.